ധരിച്ചിരുന്ന സ്വന്തം ജാക്കറ്റില്‍ ഓട്ടോഗ്രാഫ് എഴുതി ആരാധകന് സമ്മാനിച്ച് ദ്യോക്കോവിച്ച് താരമായി

Uncategorized

 

ലണ്ടന്‍: ഞായറാഴ്ച ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സ് ഫൈനലില്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി കപ്പ് നേടിയ സെര്‍ബ് താരം നൊവാക് ദ്യോക്കോവിച്ച് ആരാധകരെ കാണാന്‍ സമയം കണ്ടെത്തുകയുണ്ടായി. പലരും ഓട്ടോഗ്രാഫ് എഴുതിക്കാന്‍ ദ്യോക്കോവിച്ചിനെ സമീപിക്കുകയും അവര്‍ക്കെല്ലാം അദ്ദേഹം ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു. എന്നാല്‍ ഒരു ആരാധകന്റെ കൈയ്യില്‍ ഒന്നുമില്ലായിരുന്നു. ഇതു മനസിലാക്കിയ അദ്ദേഹം ധരിച്ചിരുന്ന സ്വന്തം ജാക്കറ്റില്‍ ഓട്ടോഗ്രാഫ് എഴുതിയതിനു ശേഷം ഊരി നല്‍കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്.