dishapatani

ദിഷാ പട്ടാണിയെ രക്ഷിച്ചെടുത്ത് ടൈഗര്‍

Entertainment

ന്യൂഡല്‍ഹി: ആരാധകര്‍ അവരുടെ പ്രിയ താരങ്ങളെ കണ്ടാല്‍ അവര്‍ക്കു ചുറ്റും കൂടുന്നത് പതിവ് കാഴ്ചയാണ്. ചിലര്‍ കെട്ടിപ്പിടിക്കും, ചിലര്‍ ഉമ്മ വയ്ക്കും, ചിലര്‍ മൊബൈലില്‍ സെല്‍ഫിയെടുക്കും. ഞായറാഴ്ച ഉച്ചയ്ക്കു മുംബൈയിലുള്ള റെസ്റ്റോറന്റിലെത്തിയ ബോളിവുഡ് താരം ദിഷാ പട്ടാണിയെ കണ്ടപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. ആരാധകര്‍ ചുറ്റും കൂടി. എന്നാല്‍ ആരാധകരുടെ പ്രവാഹം കണ്ടപ്പോള്‍ അപകടം മനസിലാക്കിയ ദിഷാ പട്ടാണിയോടൊപ്പമുണ്ടായിരുന്ന നടന്‍ ടൈഗര്‍ ഷറോഫ് ആരാധകരെ നിയന്ത്രിച്ച് ദിഷയെ രക്ഷപ്പെടുത്തി. ആരാധകരെ നിശ്ചിത ദൂരത്തില്‍ നിറുത്താനും ടൈറിനു സാധിച്ചു.
പ്രമുഖ നടന്‍ ജാക്കി ഷറോഫിന്റെ മകനാണ് ടൈഗര്‍. ഈയടുത്ത കാലത്ത് ടൈഗറും ദിഷയും ഭാഗി 2 എന്ന ചിത്രത്തില്‍ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇരുവരും ദീര്‍ഘനാളുകളായി ഡേറ്റിംഗിലേര്‍പ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.