15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഡല്‍ഹി നിരോധിക്കുന്നു

India

 

ന്യൂഡല്‍ഹി: 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ ഡല്‍ഹി ഒരുങ്ങുന്നു. ഇതുസംബന്ധിച്ച കരട് രേഖ ഡല്‍ഹി സര്‍ക്കാര്‍ തയാറാക്കി.ഈ വര്‍ഷം അവസാനത്തോടെ നിയമം വിജ്ഞാപനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഡല്‍ഹിയുടെ നിരത്തുകളില്‍ 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കരുതെന്നും പൊതുസ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നും ചൂണ്ടിക്കാണിച്ച് 2014-ല്‍ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഒരു ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. ഡല്‍ഹിയില്‍ ഒരു കോടിയിലേറെ വരുന്ന വാഹനങ്ങളുണ്ടെന്നാണു കണക്ക്. ഇതില്‍ 37 ലക്ഷത്തോളം വാഹനങ്ങള്‍ 15 വര്‍ഷം പഴക്കമുള്ളവയാണെന്നും സര്‍ക്കാരിന്റെ രേഖകള്‍ പറയുന്നു.
വാഹന പെരുപ്പം മൂലം വായുമലിനീകരണം പോലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഡല്‍ഹിക്ക് പുതിയ നിയമം ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.