Corigauff

വീനസ് വില്യംസിനെ അട്ടിമറിച്ച് 15-കാരി

Sports

 

ലണ്ടന്‍: അമേരിക്കന്‍ വംശജയും 15കാരിയുമായ കോറി ഗൗഫ് വിംബിള്‍ഡനില്‍ 39കാരിയായ വീനസ് വില്യംസിനെ ആദ്യ റൗണ്ട് മത്സരത്തില്‍ അട്ടിമറിച്ചു. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഏഴ് തവണ ഗ്രാന്‍സ്ലാം കപ്പ് സ്വന്തമാക്കിയ വീനസിനെ 6-4, 6-4 നാണു കോറി പരാജയപ്പെടുത്തിയത്. ഏഴ് തവണ നേടിയ ഗ്രാന്‍സ്ലാം കപ്പില്‍ രണ്ടെണ്ണം വിംബിള്‍ഡന്‍ കപ്പാണ്. ഫ്രഞ്ച്, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്നിവയാണ് ഗ്രാന്‍സ്ലാം കപ്പുകള്‍. ഇതില്‍ വിബിംള്‍ഡണ്‍ കളിക്കുന്നത് പുല്‍ മൈതാനത്തിലും ഫ്രഞ്ച് ഓപ്പണ്‍ കളിക്കുന്ന കളിമണ്‍ മൈതാനത്തിലും, മറ്റ് രണ്ട് ടൂര്‍ണമെന്റുകള്‍ ഹാര്‍ഡ് കോര്‍ട്ടിലുമാണ് കളിക്കുന്നത്.
കൊക്കോ എന്ന ചെല്ലപ്പേരില്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്ന കോറിയുടെ ഇഷ്ടതാരം വീനസിന്റെ സഹോദരി സെറീനയാണ്.