സക്കീര്‍ ഹുസൈന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മാര്‍ച്ച്

Feature

കൊച്ചി: എറണാകുളം നിയോജകമണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ മാര്‍ച്ച് ഡൊമിനിക്ക് പ്രസന്റേഷന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു കൊണ്ട് സക്കീര്‍ ഹുസൈനെ അറസ്റ്റ് ചെയ്യാതെ പോലീസും സിപിഎം ജില്ലാ നേതൃത്വവും തമ്മില്‍ ഒത്തുകളിക്കയാണെന്നും കായിക വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പ്രതിചേര്‍ക്കപ്പെട്ട സക്കീര്‍ ഹുസൈനെ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്ലോക്ക് പ്രസിഡന്റ് ഹെന്റി ഓസ്റ്റിന്‍ അധ്യക്ഷത വഹിച്ച മാര്‍ച്ചില്‍ ലൂഡി ലൂയിസ്, ഡിസിസി ജന:സെക്രട്ടറിമാരായ കെ എക്‌സ് സേവ്യര്‍, സി കെ ഗോപാലന്‍, സനല്‍ നെടിയതറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൗണ്‍സിലര്‍മാരായ വി.ആര്‍.സുധീര്‍, ദീപക് ജോയി, ഡെലീന പിന്‍ഹിറോ, ബ്ലോക്ക് പഞ്ചായത്തംഗം വിന്‍സി ഡേറീസ്, ബ്ലോക്ക് ഭാരവാഹികളായ സൈഫുദ്ദീന്‍, സി.കെ. തങ്കപ്പന്‍, ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍, അജയകുമാര്‍, ഷാന്‍, കെ.ജി.രാജേഷ്, രമേശന്‍, സ്റ്റാന്‍ലി, ജോസഫ് കട്ടികാരന്‍, ആന്റണി ഡേവിസ്, മണ്ഡലം പ്രസിഡന്റുമാരായ കെ കെ കുഞ്ഞപ്പന്‍, ആര്‍ രമേശന്‍, ബ്ലോക്ക് എക്‌സിക്യൂട്ടിവ് അംഗങ്ങളായ ജോജി പനത്തറ, വിനോദ് കുമാര്‍, തങ്കച്ചന്‍, എ.എക്‌സ്.മാത്യു,യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹികളായ മനു ജേക്കബ്ബ്, ജോണ്‍സന്‍ മാത്യു, സുനില്‍,സഫല്‍ വലിയവീടന്‍, സക്കറിയ കട്ടികാരന്‍, നാസര്‍ മൂലേപാടം പ്രത്യുഷ്.ടി.പി ,മെയ്ദീന്‍ കുട്ടി, അജയന്‍, അജ്മല്‍, നിവിന്‍ ഫെഡ്‌റിക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Comments are closed.