ആര്‍നോള്‍ഡിന്റെ മകള്‍ കാതറീനും ക്രിസ് പ്രാറ്റും വിവാഹിതരാകുന്നു

Entertainment

 

ന്യൂയോര്‍ക്ക്: നടന്‍ ക്രിസ് പ്രാറ്റും, ആര്‍നോള്‍ഡ് ഷ്വാര്‍സ്നെഗറിന്റെ മകള്‍ കാതറീനും തമ്മില്‍ വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹം നിശ്ചയിച്ചതായുള്ള വാര്‍ത്ത ക്രിസ് പ്രാറ്റാണ് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്.
കാതറീന്റെ നെറുകയില്‍ ചുംബിച്ചു കൊണ്ടുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. അതോടൊപ്പമുള്ള ക്രിസിന്റെ കുറിപ്പ് ഇപ്രകാരമായിരുന്നു:

‘Sweet Katherine, so happy you said yes! I’m thrilled to be marrying you. Proud to live boldly in faith with you. Here we go,’
(‘ പ്രിയങ്കരിയായ കാതറീന്‍, നിങ്ങള്‍ യെസ് പറഞ്ഞതില്‍ സന്തോഷം! നിന്നെ വിവാഹം ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. നിന്നോടൊപ്പം വിശ്വാസത്തോടെ ധൈര്യമായി ജീവിക്കുന്നതില്‍ അഭിമാനമായിരിക്കും എനിക്ക്. ‘ )
ആര്‍നോള്‍ഡ് ഷ്വാര്‍സ്നെഗറിന്റെയും ഭാര്യ മരിയ ഷ്രിവറിന്റെയും മകളാണു 29-കാരിയായ കാതറീന്‍. 39 കാരനായ ക്രിസിന് ഭാര്യയും മകനുമുണ്ട്. നടി അന്ന ഫാരിസാണ് ഭാര്യ. പക്ഷേ, അന്നയുമായി ക്രിസ് 2017-ല്‍ വിവാഹമോചനം നേടിയിരുന്നു. ആറ് വയസുള്ള ജാക്കാണു മകന്‍.

ktrn

 

ff

 

കാതറീനുമായി വിവാഹം നിശ്ചയിച്ചെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ച ക്രിസിനെ മുന്‍ ഭാര്യ അന്ന അഭിനന്ദിച്ചു.
ജുറാസിക് വേള്‍ഡ്, ദി ഗാര്‍ഡിയന്‍സ് ഓഫ് ദി ഗ്യാലക്സി ഫിലിംസ്, അവഞ്ചേഴ്സ്: ഇന്‍ഫിനിറ്റി വാര്‍ തുടങ്ങിയ ചിത്രങ്ങളാണ് ക്രിസിന്റെ ശ്രദ്ധേയമായ സിനിമകള്‍.