പുല്‍വാമ ആക്രമണം: രാജ്‌നാഥ് ശ്രീനഗറിലെത്തും; ഇന്നു സിസിഎസ് യോഗം

Top Stories

 

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി (സിസിഎസ് )ഇന്നു യോഗം ചേരും. സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരേയുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണു യോഗം.
പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, ആഭ്യന്തരമന്ത്രി, വിദേശകാര്യമന്ത്രി, ധനകാര്യമന്ത്രി എന്നിവരാണ് സിസിഎസ് അംഗങ്ങള്‍.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നു ശ്രീനഗറിലെത്തും. പുല്‍വാമയില്‍ തീവ്രവാദി ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനു വേണ്ടിയാണ് അദ്ദേഹം ശ്രീനഗറലെത്തുന്നത്.