‘ ശ്രീദേവി ബംഗ്ലാവ് ഉപേക്ഷിക്കും വരെ വിശ്രമിക്കില്ലെന്നു ബോണി കപൂറിന്റെ സുഹൃത്ത് ‘

Top Stories

 

മുംബൈ: മലയാളിയായ പ്രിയ പ്രകാശ് വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് സിനിമയായ ശ്രീദേവി ബംഗ്ലാവിന്റെ ചിത്രീകരണം ഉപേക്ഷിക്കും വരെ ബോണി കപൂര്‍ വിശ്രമിക്കില്ലെന്നു തനിക്ക് തോന്നുന്നതായി ബോണിയുടെ സുഹൃത്ത് ഡെക്കാന്‍ ക്രോണിക്കിള്‍ പത്രത്തോട് പറഞ്ഞു.
ഫിലിം മേക്കറായ ബോണി കപൂറിന്റെ ഭാര്യയായിരുന്ന നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. ഇതിന്റെ പേരിലും
ചിത്രത്തിന്റെ ടൈറ്റിലിന്റെ പേരിലും എതിര്‍പ്പ് പ്രകടപ്പിച്ച് സിനിമയുടെ അണിയറക്കാര്‍ക്ക് ബോണി കപൂര്‍ ലീഗല്‍ നോട്ടീസ് നേരത്തേ അയച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
വിവാദങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് പ്രിയ പ്രകാശ് വാര്യര്‍ പറഞ്ഞത് ശ്രീദേവി എന്നത് താന്‍ അഭിനയിക്കുന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നായിരുന്നു. നടി ശ്രീദേവിയെ അടിസ്ഥാനമാക്കിയുള്ളതാണോ ചിത്രമെന്ന കാര്യം പ്രേക്ഷകര്‍ക്ക് തീരുമാനിക്കാനായി ഞങ്ങള്‍ വിട്ടു കൊടുക്കുകയാണെന്നും പ്രിയ പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരന്നു. ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ച
ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യാനാണു തീരുമാനിച്ചിരിക്കുന്നത്.