Belgian Malinois

ഇവനാണു ബെല്‍ജിയന്‍ മെലിനോയ്‌സ്, ഡല്‍ഹി മെട്രോയുടെ കാവല്‍ക്കാരന്‍

Feature

 

ന്യൂഡല്‍ഹി: ഒസാമ ബിന്‍ ലാദനെ വധിച്ച യുഎസ് നേവി സീല്‍ ടീമിനൊപ്പമുണ്ടായിരുന്ന ഖോജ് എന്ന നായയുടെ അതേ ഇനത്തില്‍പ്പെട്ട നായ ഡല്‍ഹി മെട്രോയെ സംരക്ഷിക്കുന്നതിനായി സിഐഎസ്എഫില്‍ ചേരുന്നതായി റിപ്പോര്‍ട്ട്. ഖോജ് എന്നത് ഒരു ബെല്‍ജിയം മെലിനോയ്‌സ് (Belgian Malinois) ആണ്.

ബെല്‍ജിയന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ഒരു ശ്വാന വര്‍ഗമാണു ബെല്‍ജിയന്‍ മെലിനോയ്‌സ്.ലോകരാജ്യങ്ങളിലെ പ്രധാന കമാന്‍ഡോ സംഘങ്ങളുടെയെല്ലാം അവിഭാജ്യ ഘടകമാണ് ഇവ. വലിയ മൂക്കും തലയുമാണു ബെല്‍ജിയന്‍ മെലിനോയ്സിന്റെ പ്രത്യേകത. 66 സെ മീ വരെ ഉയരവും 32 കിലോയോളം ഭാരവുമുണ്ടാകും. ഘ്രാണശേഷിയില്‍ മുമ്പന്മാരായ ഇവ ഒളിത്താവളങ്ങളിലെ മനുഷ്യസാന്നിദ്ധ്യം കണ്ടെത്താനും സ്ഫോടകവസ്തുക്കള്‍, മയക്കുമരുന്ന് തുടങ്ങിയവ മണത്തു കണ്ടുപിടിക്കുന്നതിലും വിദഗ്ദ്ധരാണ്. കുരച്ച് ബഹളമുണ്ടാക്കാത്ത ഇവ തലയാട്ടിയും മറ്റുമാണ് സേനാംഗങ്ങള്‍ക്ക് വിവരം നല്‍കുക.

കഴിഞ്ഞയാഴ്ചയാണ് ഖോജിനെ ഒരു സ്വകാര്യ ബ്രീഡറില്‍നിന്നും വാങ്ങിയത്. ബെംഗളൂരുവിലെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) നായ പരിശീലന കേന്ദ്രത്തില്‍ 10 മാസത്തെ പരിശീലനത്തിനായി ഖോജിനെ ഇപ്പോള്‍ അയച്ചിട്ടുണ്ട്. നായയെ വാങ്ങുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ചതായും സിഐഎസ്എഫ് ഡോഗ് സ്‌ക്വാഡിലെ ഏറ്റവും ചെലവേറിയ അംഗമാണിതെന്നും സിഐഎസ്എഫ് അധികൃതര്‍ പറഞ്ഞു.