Kappan

സയേഷയോട് പ്രണയം പറഞ്ഞ് ആര്യ, ഞെട്ടി സൂര്യ; കാപ്പാനിലെ ഡിലീറ്റ് ചെയ്ത് രംഗമിതാണ്

Entertainment

ചെന്നൈ: മോഹന്‍ലാലും സൂര്യയും ഒന്നിച്ചെത്തിയ ചിത്രമാണ് കാപ്പാന്‍. മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലും സൂര്യ എസ്.പി.ജി ഓഫീസറുടെ വേഷത്തിലുമെത്തിയ ചിത്രം ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഇപ്പോള്‍ സമയ പരിമിതി മൂലം ചിത്രത്തില്‍ നിന്നൊഴിവാക്കിയ രംഗങ്ങള്‍ അണിയറ പ്രവര്‍ത്തര്‍ പുറത്തു വിട്ടിരിക്കുകയാണ്.

 

സൂര്യയുടെ കഥാപാത്രം സയേഷയോട് പ്രണയം പറയുന്ന രംഗമാണ് യുട്യൂബിലൂടെ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്. ആര്യയും സയേഷയും ചേര്‍ന്ന് സൂര്യയെ പറ്റിക്കുന്നതും തുടര്‍ന്ന് സത്യം വെളിപ്പെടുത്തന്നതും ഈ രംഗത്തില്‍ കാണാം. കഴിഞ്ഞ ദിവസം കാപ്പാനില്‍ നിന്നുള്ള മറ്റൊരു വീഡിയോയും ഇത്തരത്തില്‍ പുറത്തു വന്നിരുന്നു.