സല്‍മാനെ മോചിപ്പിച്ചതു പോലെ കശ്മീരിനെയും മോചിപ്പിക്കണമെന്ന് അക്തര്‍

India

 

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ ബഹുമാനപ്പെട്ട കോടതി മോചിപ്പിച്ചതു പോലെ ഒരു ദിവസം കശ്മീരിനും മോചനം ലഭ്യമാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മുന്‍ പാക് ക്രിക്കറ്റര്‍ ഷോയ്ബ് അക്തറുടെ ട്വീറ്റ്.
സല്‍മാനു ജാമ്യം ലഭിച്ച വാര്‍ത്ത പുറത്തുവന്നതിനു ശേഷമായിരുന്നു അക്തറുടെ വിവാദ ട്വീറ്റ്.
‘Finally Salman gets a relief from honourable court I wish 1 day in my life time i get a news of Kashmir Palestine Yemen Afghanistan & all the troubled area of the world are free bcoz my heart bleeds for humanity & loss of innocent life ..’
( ‘ അവസാനം സല്‍മാന് ബഹുമാനപ്പെട്ട കോടതിയില്‍നിന്നും ആശ്വാസം ലഭിച്ചിരിക്കുന്നു. കശ്മീര്‍, പാലസ്തീന്‍, യെമന്‍, അഫ്ഗാനിസ്ഥാന്‍ മറ്റ് ലോകത്തിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ക്ക് ഒരുനാള്‍ സ്വാതന്ത്ര്യം ലഭിച്ച വാര്‍ത്ത കേള്‍ക്കാന്‍ എന്റെ ജീവിതത്തിലെ ഏതെങ്കിലുമൊരു ദിവസം ഇടയാകട്ടെ എന്ന് ഞാന്‍ ആശിക്കുന്നു , എന്തു കൊണ്ടെന്നാല്‍ എന്റെ ഹൃദയം നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നതിനു വേണ്ടിയും മനുഷ്യത്വത്തിനു വേണ്ടിയും പിടിയുന്നു ‘ )
ഏതാനും ദിവസങ്ങള്‍ മുന്‍പ് പാക് മുന്‍ ക്രിക്കറ്ററായ ഷാഹിദ് അഫ്രീദിയും കശ്മീരിനെ കുറിച്ച് വിവാദ പ്രസ്താവനയിറക്കിയിരുന്നു. കശ്മീരിലെ സ്ഥിതി ദയനീയമാണെന്നും അത് ആശങ്കപ്പെടുത്തുന്നെന്നും യുഎന്‍ അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു അഫ്രീദി അഭിപ്രായപ്പെട്ടത്.