തണല്‍ ഭവന പദ്ധതി ശിലാസ്ഥാപനത്തിന് ഉണ്ണി മുകുന്ദനെത്തി

Uncategorized

 

കൊച്ചി: തണല്‍ ഭവന പദ്ധതിപ്രകാരം നിര്‍മിക്കുന്ന 17-ാമത്തെയും 18-ാമത്തെയും വീടുകളുടെ ശിലാസ്ഥാപനം വ്യാഴാഴ്ച (ജനുവരി 17) വൈകുന്നേരം നിര്‍വഹിച്ചു. നടന്‍ ഉണ്ണി മുകുന്ദന്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ. ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചേരാനല്ലൂര്‍ തൈക്കാവിലെ റോട്ടറി കോളനിയിലായിരുന്നു ചടങ്ങ്.

വിധവയായ രാജി മണിക്കും ബിന്ദുവിനുമാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. രണ്ട് പേര്‍ക്കും രണ്ട് പെണ്മക്കള്‍ വീതമാണുള്ളത്. പ്രായമായ പെണ്‍കുട്ടികളെയും കൊണ്ട് ഒട്ടും സുരക്ഷിതമല്ലാത്ത വീടുകളില്‍ താമസിക്കുകയായിരുന്നു ഇരുവരും. പ്രളയം ഇവര്‍ക്ക് ഉണ്ടായിരുന്നതെല്ലാം കവര്‍ന്നെടുത്തു.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സഹായത്തോടെയാണു വീട് പുനര്‍ നിര്‍മിക്കുന്നത്.

വളരെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രാജിക്കും ബിന്ദുവിനും മക്കള്‍ക്കും അവരുടെ സുരക്ഷിത ഭവനങ്ങളില്‍ താമസിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്ന് എംഎല്‍എ ഹൈബി ഈഡന്‍ അറിയിച്ചു.