സ്വത്ത് വിവരം വെളിപ്പെടുത്തിയില്ല: 500 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വരുന്നു

India

 

ന്യൂഡല്‍ഹി: ഡിജിപി, ഐജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള 500-ാളം ഐപിഎസ്സുകാര്‍ക്കെതിരേ ആഭ്യന്തര മന്ത്രാലയം നടപിക്കൊരുങ്ങുന്നു. 2016-ല്‍ സ്വത്ത് വിവരം വെളിപ്പെടുത്താതിരുന്നതിനാണ് നടപടിയെടുക്കാനൊരുങ്ങുന്നത്. ശിക്ഷാ നടപടികളുടെ ഭാഗമായി പ്രൊമോഷന്‍ തടഞ്ഞുവയ്ക്കുകയോ, റദ്ദ് ചെയ്യുകയോ വരെ ചെയ്‌തേക്കാം. ഓള്‍ ഇന്ത്യാ സര്‍വീസസ്(conduct) റൂള്‍സ് 1968, പ്രകാരം എല്ലാ ഐപിഎസ് ഓഫീസര്‍മാരും ജനുവരി 31നകം immovable property return (ipr) ഫയല്‍ ചെയ്യണമെന്നുണ്ട്.
2017 മാര്‍ച്ച് 31 വരെയുള്ള കണക്ക്പ്രകാരം 3,905-ല്‍ 3,390 ഐപിഎസ് ഉദ്യോഗസ്ഥരാണ് ipr ഫയല്‍ ചെയ്തിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.