novel based on worldwar2

രണ്ടാം ലോകമഹായുദ്ധ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ നിന്നൊരു ഇംഗ്ലീഷ് നോവല്‍

Feature

 

എല്ലാ യുദ്ധവും ആരംഭിക്കുന്നത് മനസ്സിലാണ്. ആത്മാവിലും മനസ്സിലും യുദ്ധം കൊണ്ടു നടക്കുന്നവര്‍ ഏറെയുള്ള ലോകമാണിത്. ജീവിതത്തോടുള്ള പോരാട്ടത്തില്‍ ബാല്യത്തിന്റെ നിഷ്‌കളങ്കത വാര്‍ന്നു പോയി അതിജീവനത്തിനായി രണ്ടാം ലോകമഹായുദ്ധകാലത്തെ സൈന്യത്തില്‍ ചേരുന്ന ചാണ്ടി എന്ന അലക്സാണ്ടറിന്റെ ജീവിതപ്പോരിന്റെ കഥയാണ് അഭിലാഷ് ഫ്രേസര്‍ എന്ന കൊച്ചിക്കാരനായ എഴുത്തുകാരന്റെ ഏറ്റവും പുതിയ ഇംഗ്ലീഷ് നോവല്‍. ഡെല്‍ഹി കേന്ദ്രമായ പ്രവര്‍ത്തിക്കുന്ന ബ്ലൂറോസ് പബ്ലിഷേഴ്സ് പുറത്തിറക്കിയിരിക്കുന്ന നോവല്‍ ആമസോണ്‍, ഫല്‍പ്കാര്‍ട്ട്, ഷോപ്ക്ലൂസ് തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെ ലോകവ്യാപകമായി വിതരണത്തിനുണ്ട്.

1940-50 കാലഘട്ടത്തിലെ വൈപ്പിന്‍ ദ്വീപും കൊച്ചിയുമാണ് നോവലിന്റെ പശ്ചാത്തലം. ആസ്സാമും ബ്രഹ്മപുത്രാ നദിയുമെല്ലാം ഒരു മിന്നായം പോലെ വന്നു പോകുന്നുണ്ടെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. ലോകമഹായുദ്ധത്തെയും ഹിറ്റ്ലറെയുമെല്ലാം ദ്വീപുകാര്‍ നോക്കി കണ്ട രീതിയും അഭിപ്രായ രൂപീകരണവുമെല്ലാം നോവലില്‍ പരാമര്‍ശവിഷയമാകുന്നുണ്ട്.

ബാല്യത്തില്‍ അമ്മയുടെ മരണത്തോടെ ആത്മാവില്‍ മുറിവേറ്റവനാണു കഥയിലെ നായകന്‍. ജീവിതത്തിലെ പ്രതിസന്ധികള്‍ അയാളെ പൊരുതാന്‍ പ്രാപ്തനാക്കുന്നു. പക്ഷേ, യുദ്ധം പതുക്കെ പതുക്കെ അയാളുടെ ആത്മാവിലേക്കു കയറിക്കൂടുന്നത് അയാള്‍ തിരിച്ചറിയുന്നില്ല. അതിജീവനക്കരുത്തായി ആരംഭിക്കുന്ന യുദ്ധമനസ്ഥിതി പക്ഷേ ക്രമേണ വന്യമായ ഒരു ചേതനയായി പരിണമിക്കുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞിട്ടും അയാളിലെ വന്യസ്വഭാവിയായ പോരാളി വിട്ടു പോകുന്നില്ല. അയാളുടെ ജീവിതത്തിന്റെ സമസ്ത മേഖലകളും ഒരു യുദ്ധമായി മാറുന്നു.

ഓര്‍മകളിലൂടെ കഥ പറയുന്ന രീതിയിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്. കൊച്ചി നേവല്‍ ബേസ് ആശുപത്രിയില്‍ കാല്‍ മുറിച്ച് കിടക്കുമ്പോള്‍ ലഡാക്കിലെ യുദ്ധഭൂമി പേക്കിനാവില്‍ കാണുന്നതോടെ നോവല്‍ ആരംഭിക്കുന്നു. അതിനെ കുറിച്ച് അഭിലാഷ് നോവലില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ:

Everything was dark and hazy…nothing could be seen. Gunshots roared across the smog-invaded valley of Ladak. Someone yelled there and someone moaned here… occasional thunder of battle tanks rocked the valley…Sounds of shout, shoot and panic all over…
I lay on my back, on some rock or so…in the rugged valley of Ladak…I stared into the smog, anxious to find someone. But, nothing was visible… All hazy, all dark! Where are Elias and Rahman? Where have they gone? Where…?
I held my breath, and listened to the sounds around, hoping to find some familiar human voice. None! I kept listening, and listening until all sounds subsided…
The gunfire gradually subsided….and all sounds plunged into a deep, long, agonizing silence…!
Has the war ended? Then, where are Elias and Rahman, my companions?
I must find them. I tried to get on to my feet. Oh! My goodness! I have no legs! Cut off below my knees! All alone in this dark frosty valley, cut off from all my friends, and amputated…Oh God!

അമ്മയെ ആര്‍ദ്രമായി സ്നേഹിച്ചിരുന്ന ചാണ്ടിയുടെ മനോഗതം അഭിലാഷ് വരച്ചിടുന്നത് ഇങ്ങനെ.

There are some memories we would love keeping close to our soul for ever. We revisit them and cling to them when we are painfully alone, for they offer us solace. They embalm our wounded soul. Memories about my mother, though very brief, are of that kind indeed. A little scrap of green island in my otherwise tumultuous life. A memory that shelters me…Long lost, yet alive and bright, ever. When one lies invalid and agonizingly ill, no matter how old he is, he would long for his mother’s lap. He becomes a baby again yearning to rest in his mom’s lap…
The recurring tender memories of my mother have an ambience of soft moonlight. While I was a little kid, on silent moonlit nights, she used to sit on the verandah of our house thatched with coconut leaves, keeping me in her lap and would sing a lullaby in her feeble yet sweet voice. Three year old me, her first and her only child at that time, would gaze up at the moon, whom I used to call ‘Moon Uncle,’ with eyes wide opened in amazement…

മനോഹരമായ വിവരണങ്ങള്‍ നിറഞ്ഞതാണ് ഈ നോവല്‍. മഴക്കാലത്തെ അഭിലാഷ് വര്‍ണിക്കുന്നത് നോക്കുക:

Monsoon came with its blessings and curses. It began with blessings. Rain fell from heavens into the heart of the scorched earth. The ever-enchanting monsoon rain!
Rain was everywhere…the omnipresent symphony of rain!
Rain drizzled. Rain hustled. Rain chuckled. Rain sparkled. Rain splashed. Rain dashed. Rain rollicked. Rain revelled. Rain roared. Rain rocked…! Rain did everything. Rain touched everything. Rain was everywhere…! River overflowed. Brooks and canals overflowed too. Water revelled everywhere. Water overran our courtyard. Water crept into our house. Water nseaked into our room. I welcomed the water warmly, and was buoyant with the nature.
It was a festival for Mani and me. My little brother and sister also joined us in the rain celebrations. We made tiny canoes out of leaves and papers, and put them in water, and watched them sailing away. Rain fell upon leaves and dripped like dew in the mornings after rainy days. Sun sparkled on the droplets. Rain was irresistible for me. It awoke a deep indefinable longing from within. Rain had many faces, many expressions. The blessed rain of my forgone childhood!

ഈ നോവലിന്റെ കഥാതന്തു തനിക്ക് ലഭിച്ചത് ഇന്ത്യന്‍ സൈന്യത്തില്‍ സൈനികോദ്യോഗസ്ഥനായി സേവനം ചെയ്ത മാതൃപിതാവില്‍ നിന്നാണെന്ന് അഭിലാഷ് ഫ്രേസര്‍ പറയുന്നു. ‘ഇന്ത്യന്‍ ആര്‍മിയില്‍ സൈനികനായിരുന്നു അപ്പൂപ്പന്‍. തോമസ് എന്നായിരുന്നു പേര്. അവസാനകാലത്ത് പ്രമേഹം വന്ന് കാലിലെ മൂന്നു നാല് വിരലുകള്‍ മുറിച്ചു കളഞ്ഞിട്ടും ‘പുലി പോലെ’ നടന്നിരുന്നു. വല്ലാത്ത ഇച്ഛാശക്തിയായിരുന്നു, ആള്‍ക്ക്. ഇന്ത്യാ പാക്ക്, ഇന്ത്യാ ചീന യുദ്ധങ്ങളില്‍ പങ്കെടുത്ത കഥയെല്ലാം പൊതുവേ എല്ലാ വിമുക്ത ഭടന്‍മാരും പറയുന്ന വിധം അഭിമാനത്തോടെയും അല്‍പം പൊങ്ങച്ചത്തോടെയും വിവരിക്കുമായിരുന്നു. ഒടുങ്ങാത്ത ഒരു യുദ്ധം ആ മനസ്സില്‍ കനലായി കിടക്കുന്നുണ്ടെന്ന് തോന്നിയിരുന്നു, ആ ഭാഷണം കേള്‍ക്കുമ്പോഴെല്ലാം. അദ്ദേഹം മരിക്കും മുമ്പ് പറയുമായിരുന്നു, നീ എന്നെ കുറിച്ചെഴുതണം. ജീവിതകാലത്തൊന്നും എഴുതാന്‍ കഴിഞ്ഞില്ല. മരിച്ച് പിന്നെയും ഏറെ കഴിഞ്ഞാണ് ഡയറിക്കുറിപ്പ് എഴുതുന്നത് പോലെ The End of Wars എന്ന നോവല്‍ എഴുതുന്നത്. അലക്സാണ്ടര്‍ എന്ന ബാലന്‍ ജീവിതത്തോടു പൊരുതി സൈനികനായി രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമാകുന്നതും യുദ്ധം അയാളുടെ ആത്മാവില്‍ കയറിപ്പറ്റുന്നതുമൊക്കെയാണ് പ്രമേയം. പൂര്‍ണമായും അപ്പൂപ്പന്റെ കഥയല്ല. അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തിട്ടൊന്നുമില്ല. ഗുണസമ്പന്നനായ നായകനൊന്നുമല്ല. ഒരര്‍ത്ഥത്തില്‍ മുറിവേറ്റ ഒരൊറ്റയാന്റെ കഥയാണ്. നാല്പതുകളിലെ കൊച്ചിയും വൈപ്പിന്‍ ദ്വീപുമൊക്കെയാണ് പശ്ചാത്തലം. കുറേ ഭാവനയുണ്ട്. എനിക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത കാലത്തെ നെയ്തെടുക്കുമ്പോള്‍ ഭാവനയെ കൂട്ടു പിടിക്കാതെ നിര്‍വാഹമില്ലല്ലോ. ജീവിതം തന്നെ യുദ്ധമാക്കി മാറ്റിയ ഒരാളുടെ ആത്മാവില്‍ കയറി കഥ പറയാനുള്ള ഒരു എളിയ ശ്രമമാണ് The End of Wars ആയി പരിണമിച്ചത്.’

ഓണ്‍ലൈനായി കോപ്പികള്‍ വാങ്ങിക്കാന്‍ ഈ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

https://www.amazon.in/dp/B07RTWCST2?ref=myi_title_dp&fbclid=IwAR2Zz_JcYz6IQadVKIn_FN5Wzy718Y8WMlfidrnZnZ5csb20kmhZbFbR9VE

https://www.shopclues.com/the-end-of-wars-145915803.html?fbclid=IwAR3WNWeDlKp-U0K0c_z3OILicyc92xvDayqEcy1yMKmc3vP2g7ggBUl9mWw

The End Of Wars