ആന്റിഗ്വ: ആന്റിഗ്വയിലുള്ള കടല്‍ത്തീരത്ത് മെസി കുട്ടികളുമായി പന്ത് തട്ടി കളിക്കുന്നതിന്റെ വീഡിയോ വൈറലായി. 11 കാരനായ ഒരു ബ്രിട്ടീഷ് കുട്ടിയും മെസിയുടെ മകന്‍ തിയാഗോയും ഉള്‍പ്പെടെ നാലോളം കുട്ടികളുമായി ചേര്‍ന്നാണു മെസി പന്ത് കളിച്ചത്. 11 കാരന്റെ അമ്മ അന്ന ഒ നീലാണ് ഈ ദൃശ്യം പകര്‍ത്തിയത്. മകനോടൊപ്പം പന്ത് കളിച്ചതിന് അവര്‍ മെസിക്ക് നന്ദി അറിയിക്കുകയും ചെയ്തു.