Newjerseycar

ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലറേറ്ററില്‍; പിന്നീട് സംഭവിച്ചത് എന്താണെന്നു കാണാം വീഡിയോയില്‍

Top Stories

 

ന്യൂജെഴ്‌സി: ബ്രേക്കിനു പകരം കാല്‍ ചവിട്ടിയത് കാറിന്റെ ആക്‌സിലറേറ്ററില്‍. പിന്നീട് സംഭവിച്ചത് എന്തായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ഒന്നുകില്‍ കാര്‍ ആരെയെങ്കിലു ഇടിച്ചു തെറിപ്പിച്ചു കാണും. അല്ലെങ്കില്‍ മറ്റേതെങ്കിലുമൊരു അപകടത്തില്‍പ്പെട്ടു കാണും. ന്യൂജെഴ്‌സിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ഒരു സ്ത്രീ ഓടിച്ച കാറിനാണ് അപകടം പറ്റിയത്. കാര്‍ ഹാക്കെന്‍സാക്ക് പുഴയിലേക്ക് മറിയുകയും ചെയ്തു. ഹാക്കെന്‍സാക്ക് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇതിന്റെ വീഡിയോ പുറത്തുവിടുകയുണ്ടായി. ഭാഗ്യത്തിന് കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയുണ്ടായി. 64-കാരിയായ സ്ത്രീയും അവരുടെ മകളുമായിരുന്നു കാറിലുണ്ടായിരുന്നത്. 64-കാരിയാണു കാര്‍ ഓടിച്ചത്.

Surveillance video of incident earlier today. Car accident car wash driver mistakenly hit gas instead of brake.The occupants of the car self extricated to the shoreline One occupant of car transported to hospital for minor injuries. Hackensack police on scene with Hackensack fire and towing company to remove vehicle.@hackensackpd @pfanj.iaff #chiefmiller

Posted by City of Hackensack Fire Department on Tuesday, July 16, 2019