vote

എറണാകുളത്തെ പ്രബല പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയുടെ പേര് പ്രശ്‌നമാകുമോ ?

Top Stories

കൊച്ചി: എറണാകുളത്ത് മത്സരിക്കുന്ന ഒരു പ്രബല പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയുടെ പേര് വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. എറണാകുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കാന്‍ സ്വാധീനമുള്ള സമുദായാംഗമാണെങ്കിലും ഇദ്ദേഹത്തിന്റെ പേര് സമുദായാംഗമാണെന്നു തോന്നിപ്പിക്കുന്നതല്ല. ഇതിന്റെ പേരില്‍ ഇനി വോട്ട് നഷ്ടപ്പെടരുതെന്നു കരുതിയാവണം ചൊവ്വാഴ്ച (1-10-19) ഒരു മുഖ്യധാരാ മാധ്യമത്തില്‍ അച്ചടിച്ചു വന്ന ഫോട്ടോയും റിപ്പോര്‍ട്ടും വോട്ടര്‍മാരിലുള്ള ആശയക്കുഴപ്പം തീര്‍ക്കുന്ന തരത്തിലുള്ളതാണ്. സ്ഥാനാര്‍ഥിയും കുടുംബാംഗങ്ങളും അവര്‍ പ്രതിനിധീകരിക്കുന്ന സമുദായത്തിന്റെ പശ്ചാത്തലം വ്യക്തമാക്കി തരും വിധത്തിലാണ് റിപ്പോര്‍ട്ടും ഫോട്ടോയും പ്രസിദ്ധീകരിച്ചത്. പ്രചാരണത്തില്‍ ഒരു തരത്തിലുള്ള പിഴവും സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നുണ്ട് ഈ സ്ഥാനാര്‍ഥി. അതിനുള്ള തെളിവ് കൂടിയാണ് മാധ്യമത്തില്‍ ദൃശ്യമായത്.